പുത്തൂർ : പുതുക്കിയ കൂലി നൽകണമെന്നാവശ്യപ്പെട്ട് പുത്തൂർ തെക്കുംപുറം സെന്റ് ഗ്രിഗോറിയസ് കാഷ്യു ഫാക്ടറിയിൽ തൊഴിലാളികൾ സത്യഗ്രഹ സമരം തുടങ്ങി. ഫാക്ടറിക്കകത്ത് തുടങ്ങിയ സമരം കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി അഡ്വ.മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. എസ്.ശശികുമാർ അദ്ധ്യക്ഷനായി. പി.തങ്കപ്പൻ പിള്ള, വി.ഡി.സുദർശനൻ, വിജയൻ പിള്ള എന്നിവർ സംസാരിച്ചു. പഴയ കൂലി ബഹിഷ്കരിച്ചു കൊണ്ടാണ് തൊഴിലാളികൾ സമരം തുടങ്ങിയത്.