കൊല്ലം: ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും സീനിയറായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കാതെ മോദി സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്ത തകർത്തതായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ പറഞ്ഞു. ദളിത് വിരുദ്ധ നിലപാടുള്ള മോദി, നെഹ്‌റുവിന്റെ ഓർമ്മകളെ പോലും ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കാതിരുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം, നേതാക്കളായ എഴുകോൺ നാരായണൻ, പി. ജർമ്മിയാസ്, ആർ. രാജശേഖരൻ, സൂരജ് രവി, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, ചിറ്റുമൂല നാസർ, എൻ. ഉണ്ണിക്കൃഷ്ണൻ, സി.ആർ. നജീബ്, എം.വി. ശശികുമാരൻ നായർ, കെ. സുരേഷ്ബാബു, കെ.ആർ.വി. സഹജൻ, നെൽസൺ സെബാസ്റ്റ്യൻ, സുഭാഷ് പുളിക്കൽ, പി. ഹരികുമാർ, കൃഷ്ണവേണി ശർമ്മ തുടങ്ങിയവർ സംസാരിച്ചു.