കൊല്ലം: ദേശസാത്കൃത ബാങ്കിൽ നിന്ന് 20,000 രൂപ ലോണെടുത്തപ്പോൾ ബാങ്കിൽ നൽകിയിരുന്ന രേഖകൾ ബാങ്ക് പിന്നീട് ഉപഭോക്താവിന് തിരികെ നൽകിയില്ലെന്ന് കാണിച്ച് പത്തനാപുരം തലവൂർ സ്വദേശി കൺസ്യൂമർ കോടതിയിൽ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ (കൺസ്യൂമർ കോടതി) ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപയും കോടതി ചെലവും പന്ത്രണ്ടര ശതമാനം പലിശയും നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവായത്. പരാതിക്കാരന് വേണ്ടി അഡ്വ. ഷാവാസ് ഖാൻ ഹാജരായി.