
പുനലൂർ: മഴയ്ക്കൊപ്പമെത്തിയ കനത്ത കാറ്റിൽ കൂറ്റൻ മരം കടപുഴകി സ്കൂൾ കെട്ടിടത്തിന് മുകളിലേയ്ക്ക് പതിച്ചു. ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലേയ്ക്കാണ് മരം വീണത്. വൻ അപകടം ഒഴിവായി.
ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. സ്കൂളിന് സമീപം വനം വകുപ്പിന്റെ ഭൂമിയിൽ നിന്ന കൂറ്റൻ ഉണക്ക മരമാണ് കെട്ടിടത്തിമന്റെ മൂന്നാം നിലയിലേക്ക് ചുവട് ഇളകി വീണത്. മൂന്നാം നിലയുടെ പാരപ്പറ്റ് തകരുകയും ഭിത്തിക്ക് വിള്ളൽ വീഴുകയും ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ക്ലാസ് നടക്കവേയാണ് കൂറ്റൻ മരം വീണത്.
സ്കൂൾ ഗ്രൗണ്ടിലേക്ക് മരം വീണിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെ. ഗ്രൗണ്ടിൽ എസ്.പി.സിയുടെ പരിശീലനം നടന്നുവരികയായിരുന്നു. മര ശിഖരങ്ങൾ ഒടിഞ്ഞ് വെയിറ്റിംഗ് ഷെഡിന് മുകളിലേക്കും വീണു. മാസങ്ങളായി ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരം മുറിച്ച് നീക്കണമെന്ന് സ്കൂൾ അധികൃതർ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ നീണ്ട് പോവുകയായിരുന്നു. സമീപത്ത് മറ്റ് രണ്ട് മരങ്ങൾ കൂടി അപകടാവസ്ഥയിലുണ്ട്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകിയും മുറിച്ച് നീക്കിയില്ല. 80 അടി ഉയരമുളള കൂറ്റൻമരം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷമേ മുറിച്ച് നീക്കാൻ കഴിയു എന്ന് ഫയർഫോഴ്സ് പറഞ്ഞു. ഇന്ന് മരം മുറിച്ച് നീക്കും.
അപകടാവസ്ഥയിലുള്ള മൂന്ന് കൂറ്റൻ മരങ്ങളും മുറിച്ച് നീക്കാൻ ഒരഴ്ച മുമ്പ് ഓർഡറായെങ്കിലും ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം.
രക്ഷിതാക്കൾ