 
കുന്നത്തൂർ: ചക്കുവള്ളി മയ്യത്തുംകര - കാഞ്ഞിരത്തുംവടക്ക് റോഡിൽ പ്ലാമൂട് ജംഗ്ഷന് സമീപം സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത വലിയ കുഴിയിലേക്ക് സ്കൂൾ ബസിന്റെ മുൻഭാഗം ചരിയുകയായിരുന്നു.റോഡ് അരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് വാഹനം കുഴിയിലേക്ക് ചരിഞ്ഞത്. ഇന്നലെ വൈകിട്ടാണ് സംഭവം.തേവലക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സി.ബി.എസ്.ഇ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.