a
ചവറയിൽ ശക്തമായ കാറ്റിൽ മേക്കാട് പുത്തേഴുത്ത് ക്ഷേത്രത്തിന് സമീപം ആൽമരം കടപുഴകിവീണിരിക്കുന്നു

ചവറ: പന്മന മേക്കാട് പുത്തേഴ്‌ത്ത് ക്ഷേത്രത്തിന് മുന്നിലെ ആൽമരം ശക്തമായ കാറ്റിൽ കടപുഴകി വീണ് സമീപത്തെ രണ്ട് വീടുകളുടെ ഗേറ്റും മതിലും തകർന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 120 വർഷത്തോളം പഴക്കമുള്ളതായിരുന്നു മരം. വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതിബന്ധവും നിലച്ചിരുന്നു.