കൊല്ലം: എൽ.എസ്.ജി.ഡി വർക്കുകൾക്ക് 25 ലക്ഷം രൂപ വരെ ട്രഷറി നിരോധനം ഒഴിവാക്കിയതിൽ, കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സർക്കാരിനെ അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സി.എഫ് ജില്ലാ സെക്രട്ടറി പുണർതം പ്രദീപ്, ജില്ലാ പ്രസിഡന്റ് ബാഹുലേയൻ, മഠത്തിൽ രഘു, നുജു, സൈമൻ എന്നിവർ സംസാരിച്ചു.