homeo

എഴുകോൺ: കരീപ്ര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, കടയ്ക്കോട് പബ്ലിക് ലൈബ്രറിയുമായി ചേർന്ന് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഷീജ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഗീതാകുമാരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സന്ധ്യാഭാഗി, എച്ച്.എം.സി.അംഗം എ.അജയഘോഷ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ.അനിൽകുമാർ, ലൈബ്രറി പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, സെക്രട്ടറി എസ്.പ്രദീപ്കുമാർ, ജി.ഗോപിനാഥൻ, ഡോ.ബി.മായ എന്നിവർ സംസാരിച്ചു. ഡോ.എ.ബിജു, ഡോ.എസ്. ലിജ, ഡോ.ബി.മായ എന്നിവർ ക്ലാസ് നയിച്ചു.