എഴുകോൺ: ചൊവ്വള്ളൂർ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തിയ 'ഡ്രീം വി.എച്ച്.എസ്. ഇ' ഫാ.ഫിലിപ്പ് തരകൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കൗൺസലിംഗ് ക്ലാസ്, കരിയർ ഗൈഡൻസ് ശില്പശാല എന്നിവ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സ്മിതാലക്ഷ്മി അദ്ധ്യക്ഷയായി. എം.എം.സി സ്കൂൾസ് കറസ്പോണ്ടന്റ് പുന്നൂസ് എബ്രഹാം, ഷീബാ സജി, പ്രിൻസിപ്പൽ മിനി കോശി, ഹെഡ്മാസ്റ്റർ ഫാ.ജോൺ കുട്ടി, ബിജി ഡാനിയേൽ, കുര്യൻ ബി.പ്രസാദ്, കരിയർ മാസ്റ്റർ എ.കെ.സന്തോഷ് ബേബി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി ജോർജ്, ജോൺ സി.ഡാനിയേൽ, ഷാലു ജോൺ, ജയ്സൺ ജി.ജേക്കബ്, എം.ആർ.ദിവ്യാ, ബിന്ദു തങ്കം വർഗീസ്, ഷീബാ ജോൺസൺ, സൂസൻ ജോർജ് എന്നിവർ സംസാരിച്ചു.