കരുനാഗപ്പള്ളി: തപസ്യ കലാ സാഹിത്യവേദി കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലകണ്ഠ തീർത്ഥപാദ അനുസ്മരണവും കുലശേഖരപുരം യൂണിറ്റ് ഉദ്ഘാടനവും സംഘടിപ്പിച്ചു. പുതിയകാവ് ശ്രീനീലകണ്ഠതീർത്ഥപാദ ആശ്രമത്തിൽ നടന്ന പരിപാടി ആശ്രമം ട്രസ്റ്റ് മെമ്പർ ബി.ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ചരിത്ര ഗവേഷകൻ ഡോ.സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തി. പുസ്തക പ്രകാശനം, ഉപഹാര സമർപ്പണം, തേവലക്കര ശിവദം ഗ്രൂപ്പിന്റെ ശാസ്ത്രീയനൃത്തം, എൻഡോമെന്റ് വിതരണം എന്നവ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാജൻബാബു, സെക്രട്ടറി ആർ.അജയകുമാർ, മുൻ ഡെപ്യൂട്ടി കളക്ടർ ആർ.ഹരിദാസൻ, കവി മണി കെ.ചെന്താപ്പൂര്, ഗ്രന്ഥ കർത്താവ് പാവുമ്പ ഗംഗാധരൻപിള്ള, ജില്ലാ ജനറൽ സെക്രട്ടറി രവികുമാർ ചേരിയിൽ, ഭാരവാഹികളായ ബീന കെ.തമ്പി, അശോക് കുമാർ ഇല്ലിക്കുളം, സുഭാഷ് കടത്തൂർ, ശരത് വടക്കുംതല, ജയചന്ദ്രൻ ആദിനാട്, പ്രദീപ്നാഥ്, ശ്രീനാഥ് ഡി.ആചാരി, കെ.അനന്തകൃഷ്ണൻ, ബി.രാജു, എൻ.അയ്യപ്പൻ എന്നിവർ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.