
കരുനാഗപ്പള്ളി: സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്ക് മുന്നിലും ജൂലായ് ഒന്നിന് പ്രതിഷേധ പ്രകടനവും ധർണയും നടത്തുമെന്ന് കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് പറഞ്ഞു. കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി ട്രഷറിക്കുമുന്നിൽ 500 പെൻഷൻകാരെ പങ്കെടുപ്പിച്ച് പ്രകടനവും ധർണയും നടത്തും. 2024 ജൂലായ് മുതൽ പ്രാബല്ല്യത്തിൽ വരേണ്ട 12 -ാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. സെക്രട്ടറി ഇ.അബ്ദുൽ സലാം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി എ.നസീംബീവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഗോപാലകൃഷ്ണപിള്ള,
ജി.സുന്ദരേശൻ, കെ.ഷാജഹാൻ, മാരിയത്ത്, ആർ.രാജശേഖരൻ പിള്ള, പി.സതീശൻ, മോഹൻ തഴവ, എസ്.ശർമ്മിള, എസ്. ഉമയമ്മ, പി.കെ.രാധാമണി, ആർ.രവീന്ദ്രൻ നായർ, ആർ.വിജയൻ, എം.സി.വിജയകുമാർ, അനിൽകുമാർ, ഇടവരമ്പിൽ ശ്രീകുമാർ, ജോർജ് ക്ലിഫോഡ്, ശ്രീകുമാർ, ഉണ്ണികൃഷ്ണപിള്ള, എസ്.ശശികുമാർ, കെ.എൻ.സതി, എസ്.ഇന്ദിരാമ്മ എന്നിവർ സംസാരിച്ചു.