photo
യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.എം.സി മേഖലാ പ്രസിഡന്റ് ഡി.മുരളീധരൻ അദ്ധ്യക്ഷനായി. യു.എം.സി സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി മുഖ്യപ്രഭാഷണം നടത്തി.

വനിതാ കമ്മിഷൻ മുൻ അംഗം അഡ്വ. എം.എസ്.താര വിശിഷ്ടാതിഥികളെ ആദരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, സോഷ്യൽ ആക്ടിവിസ്റ്റ് എ.കെ.നായരെയും എസ്.ബി.ഐ കരുനാഗപ്പള്ളി ടൗൺ ബ്രാഞ്ച് മാനേജർ അജിതിനേയും ആദരിച്ചു. വ്യവസായ രംഗത്ത് അര നൂറ്റാണ്ടിലേറെ മികച്ച പ്രവർത്തനം നടത്തിയ യു.എം.സി രക്ഷാധികാരി ടി.കെ.സദാശിവനെ ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കളെ വ്യാപാരി സംഘം പ്രസിഡന്റ് എ.എ.കരീം, ജില്ലാ ഭാരവാഹികളായ കെ.ബി.സരസചന്ദ്രൻപിള്ള, റൂഷ പി.കുമാർ, ഷിഹാൻ ബഷി, സിദ്ദീഖ് മണ്ണാന്റയ്യം, സുബ്രു എൻ.സഹദേവ്, എം.ഇ.ഷെജി, എസ്.വിജയൻ, ശ്രീകുമാർ വള്ളിക്കാവ്, നാസർ ചക്കാലയിൽ, ഷംസുദ്ദീൻ വെളുത്ത മണൽ ,എം.പി.ഫൗസിയ ബീഗം, സുധീഷ് കാട്ടുമ്പുറം, സുരേന്ദ്രൻ വള്ളിക്കാവ്, ഷംസുദ്ദീൻ ഇടമരത്ത്, ഹരികുമാർ ശങ്കരമംഗലം, നൗഷാദ്, നവാസ് എന്നിവർ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

പുതിയ ഭാരവാഹികളായി ഡി.മുരളീധരൻ (രക്ഷാധികാരി ), ഷമ്മാസ് ഹൈദ്രോസ് (പ്രസിഡന്റ്), റൂഷ പി.കുമാർ, എം.ഇ.ഷെജി (വർക്കിംഗ് പ്രസിഡന്റുമാർ), സുരേന്ദ്രൻ വള്ളിക്കാവ്, ഷംസുദ്ദീൻ, ആർ.വി.വിശ്വകുമാർ ,ശാലിനി, അഷറഫ് (വൈസ് പ്രസിഡന്റുമാർ), എ.എ.ലത്തീഫ് ( ജനറൽ സെക്രട്ടറി), എ.എ.കരീം, എം.പി.ഫൗസിയ ബീഗം, ദാമോദരൻ ക്ലാപ്പന, ഷംസുദ്ദീൻ ഇടമരത്ത്, ആർ.ആർ.പിള്ള, നാസർ കയ്യാലത്ത് (സെക്രട്ടറിമാർ ), എസ്.വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.