ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും മൊഡ്യൂൾ അവതരണവും ഗ്രാമ പഞ്ചായത്ത് അംഗം രേണുക രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് ജി. ബിജു, എസ്.എം.സി വൈസ് ചെയർമാൻ എസ്. സേതുലാൽ, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഹെഡ്മിസ്ട്രെസ് സി.എസ്. സബീല ബീവി, എൻ.,എസ്.എസ് പ്രോഗ്രാം ഓഫീസർ ലിൻസി എൽ.സ്കറിയ, സ്റ്റാഫ് സെക്രട്ടറി എ. വിദ്യ, സ്കൂൾ വികസന സമിതി അംഗം ജി. രാജശേഖരൻ എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ എസ്. ശ്രീദേവി മൊഡ്യൂൾ അവതരിപ്പിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എസ്. രാഖി, എൻ.എസ്.എസ് വോളണ്ടിയർ എസ്. തസ്‌നി എന്നിവർ പങ്കെടുത്തു.