കൊല്ലം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ശമ്പള, പെൻഷൻ പരിഷ്‌കാരണത്തിന് കമ്മിഷനെ നിയമിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് വർഷം മുൻപുള്ള പെൻഷൻ പരിഷ്‌കരണത്തുകയും ക്ഷാമാശ്വാസവും പൂർണമായും നൽകിയില്ല. ആശുപത്രികൾ ചികിത്സ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനാൽ ഇൻഷ്വറൻസ് പ്രീമിയമായ 500 രൂപ പെൻഷനിൽ നിന്നു കുറവ് ചെയ്യുന്നത് നിറുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സുജയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി. സതീശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. സുരേന്ദ്രനാഥ്, പി. പ്രതാപസേനൻ പിള്ള, ജെ.ബെൻസി, ജില്ലാ ജോയിന്റ് സെക്രട്ടറി എൽ.ശിവപ്രസാദ്, നിയോജക മണ്ഡലം സെക്രട്ടറി എം. അബ്ദുൽ സലാം, ട്രഷറർ എസ്. രഘുനാഥൻ, മണ്ഡലം ഭാരവാഹികളായ ബി.ജി. പിള്ള, എം.എച്ച്. ഷംസുദ്ദീൻ, കെ. ചന്ദ്രൻപിള്ള, എൻ. സുന്ദരൻ, വനിതാ ഫോറം സെക്രട്ടറി ബി. ബിന്ദു, കമ്മിറ്റി അംഗങ്ങളായ എസ്. അഷറഫ്, എം.പി. നാസറുദ്ദീൻ, ഡി. ജോൺസൺ, ജി. മണികണ്ഠൻ പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിയോജക മണ്ഡലം ഭാരവാഹികൾ ആയിരുന്ന ടി. നാഗരാജൻ, എം. ബാലകൃഷ്ണപിള്ള, ടി.രാധാകൃഷ്ണൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.