കൊല്ലം: കൊല്ലത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ദി ക്വയിലോൺ ബീച്ച് ഹോട്ടലിൽ, ദി.ക്വയിലോൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് വിവിധ ശ്രേണിയിലേയ്ക്കുള്ള ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്വയിലോൺ ബീച്ച് ഹോട്ടലിൽ ഉൾപ്പെടെ 100 ശതമാനം ജോലി സാദ്ധ്യത ഉറപ്പുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കും.

കോഴ്സുകൾ: ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഡിപ്ലോമ ഇൻ ഹൗസ് ‌കീപ്പിംഗ്. പ്രായപരിധി 20 വയസിനു താഴെ. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഓരോ കോഴ്‌സിനും ഒരു ബാച്ചിൽ 15 പേർ വീതം ഉണ്ടായിരിക്കും. ആഴ്‌ചയിൽ 5 ദിവസം മാത്രമാണ് ക്ളാസ്. കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാണ്.

യൂണിഫോം, ബാഡ്‌ജ്, ടെക്സ്റ്റ് ബുക്‌സ്‌ എന്നിവയ്ക്കം ഫീസ് ഇനത്തിലും 50 ശതമാനം വരെ ഇളവുണ്ട്. ഫോൺ: 9400008306, 0474 - 2769999 .