
കൊല്ലം: ചിതറ എസ്.എൻ എച്ച്.എസിൽ ഒരാഴ്ച നീണ്ടു നിന്ന വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ച വായനാ വാരാഘോഷം സമാപിച്ചു. സമാപന സമ്മേളനം കവിയും നിരൂപകനുമായ ഡോ.ടി.കെ.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതം പറഞ്ഞു. പ്രാദേശിക എഴുത്തുകാരായ മടത്തറ സുഗതൻ, നജാ ഹുസൈൻ, വിശാഖ് വിജയൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു . ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി വിദ്യാർത്ഥികൾക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. പി.ദീപ, സ്റ്റാഫ് സെക്രട്ടറി, എസ്.വി.പ്രസീദ്, എൻ.എസ്.എസ് ദക്ഷിണമേഖലാ കോഡിനേറ്റർ പി.ബി.ബിനു തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള സാഹിത്യ സാംസ്‌കാരിക മത്സര വിജയികളായ അൽസൽനാ ഫാത്തിമ, അഭിരാമി, മിൻഹ ഫാത്തിമ, തൻമയ് എസ്.ബിനോയ്, തൻസീല, ജെ.ആർ.പവിത്ര, എ.ഡി.നിരജ്ഞന, എസ്.ആമിന, അത്മീയ, ആലിയ ഫാത്തിമ തുടങ്ങിയവർക്ക് പി.ടി.എ പ്രസിഡന്റ് ഗഫാർ റാവുത്തർ സമ്മാനം വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് നന്ദി പറഞ്ഞു.