കൊല്ലം: പെരിനാട് സാഹിതി ആയുർവേദയുടെയും ജെ.സി.ഐ ക്വയിലോണിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹോപാദ്ധ്യായ കാവിള ജി. ദാമോദരൻ അനുസ്മരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.. മെഡിക്കൽ ക്യാമ്പ് സീതാറാം ആയുർവേദ മാനേജിംഗ് ഡയറക്ടർ ഡോ. ഡി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഡോ. രജനി, ഡോ. ആരതി എന്നിവർ രോഗികളെ പരിശോധിച്ചു. ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ജെ.സി.ഐ ക്വായിലോൺ പ്രസിഡന്റ് കിഷ്ൻരാജ്, സെക്രട്ടറി ഫജിത് മുസ്തഫ, ഡോ. രാമനാഥൻ. എന്നിവർ സംസാരിച്ചു.