കരുനാഗപ്പള്ളി: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് അഴീക്കൽ ഗവ.ഹൈസ്കൂളിൽ നടക്കും. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീത കുമാരി
ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്
മുഖ്യാഥിതിയാകും. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.സുഭാഷ് വിദ്യാർത്ഥികളെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ലഹരിവിരുദ്ധ സന്ദേശം നൽകും.
ഗ്രാമ പഞ്ചായത്ത് അംഗം ശ്യാംകുമാർ, പി.ടി.എ പ്രസിഡന്റ് പി.ലിജിമോൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം എസ്.ആർ.ഷെറിൻരാജ്, ജില്ലാ വിമുക്തി കോർഡിനേറ്റർ അരവിന്ദഘോഷ്, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ( ഗ്രേഡ്) ഡി.എസ്.മനോജ്കുമാർ, കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) എ.അജിത്ത് കുമാർ, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്രീവ് ഓഫീസർ വൈ.സജികുമാർ,യു.എം.സി കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ ഷമ്മാസ് ഹൈദ്രോസ് എന്നിവർ സംസാരിക്കും.വിമുക്തി കോർഡിനേറ്റർ പി.എൽ.വിജിലാൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നയിക്കും. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.ബാബു സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എൽ.സ്മിത നന്ദിയും പറയും. സ്കൂൾ കുട്ടികൾ തയ്യാറാക്കിയ ഹ്രസ്വ വീഡിയോയുടെ പ്രദർശനവും നടക്കും