photo

പോരുവഴി: എസ്.എൻ.ഡി.പി യോഗം ഐവർകാല കിഴക്ക്‌ 333-ാംനമ്പർ ശാഖയുടെയും പോഷക സംഘടനകളായ വനിതാസംഘം യൂത്ത്‌മൂവ്‌മെന്റ്, ശ്രീമുരുകാ ധർമ്മവേദി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഭവന സന്ദർശനവും പഠനോപകരണ വിതരണവും നടത്തി. ശാഖാ സെക്രട്ടറി ജി.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. നഴ്‌സറി മുതൽ ഹയർ സെക്കൻഡറി ക്ലാസുകളിൽ വരെ പഠിക്കുന്ന ശാഖയിലെ വിദ്യാർത്ഥികളുടെ ഭവന സന്ദർശനവും, എസ്.എസ്.എൽ.സി,​ പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവരുടെ ഭവനങ്ങളിലെത്തി അനുമോദിക്കുകയും ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ദേവരാജപ്പണിക്കർ,​ കമ്മിറ്റി അംഗങ്ങളായ തിലകരാജ്, രാധാകൃഷ്‌ണൻ,​ സുന്ദരേശൻ, മധു, ബാബുരാജ്, ഗോപാല കൃഷ്ണ‌ൻ, വനിതാസംഘം പ്രസിഡന്റ് പുഷ്‌പവല്ലി, സെക്രട്ടറി ബീന, യൂത്ത് ‌മൂവ്‌മെന്റ് പ്രസിഡന്റ് അമൽ ഉത്രാടം,​ സെക്രട്ടറി അതുൽ കീച്ചപ്പിള്ളിൽ, ശ്രീമുരുകാ ധർമ്മവേദി കൺവീനർമാരായ റജി,​ രാജേഷ്, സുധീഷ്, രതീഷ് എന്നിവർ പങ്കെടുത്തു.