
പുനലൂർ: ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണിൽ പ്രവേശനോത്സവം നടന്നു. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ.സുമം, പി.ടി.എ പ്രസിഡന്റ് സിംല ശാന്തിനി, വൈസ് പ്രസിഡന്റ് പി.എസ്.മനോജ്, മദർ പി.ടി.എ പ്രസിഡന്റ് ജ്യോതി സന്തേഷ്, പ്രഥമാദ്ധ്യാപിക എം.കെ.സിന്ധു, അദ്ധ്യാപകരായ രശ്മി രാജ്, ലിൻസി, ബിജുലാൽ, തുടങ്ങിയവർ സംസാരിച്ചു. മോട്ടിവേഷൻ സ്പീക്കർ രശ്മി രാജ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസെടുത്തു.