
യാത്രക്കാർക്ക് അപകടകെണി
കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന ഗ്രാമീണ റോഡുകൾക്ക് കുറുകെ വാരിക്കുഴികൾ കണക്കെ നിർമ്മിച്ചിട്ടുള്ള ചപ്പാത്തുകൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലാണ് അപകടങ്ങളുണ്ടാകുന്ന തരത്തിൽ ചപ്പാത്തുകൾ നിർമ്മിച്ചിരിക്കുനത്.
റോഡിന്റെ ഇരു വശങ്ങളിലെയും ഓടകളിലേക്ക് വെള്ളം ഒഴുകി പോകാനാണ് ആഴത്തിൽ ചപ്പാത്ത് നിർമ്മി
ക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയിലെ റോഡുകളിൽ ഇത്തരത്തിൽ അപകടകാരികളായ നിലവധി ചപ്പാത്തുകളാണുള്ളത്. ആഴത്തിലുള്ള ചപ്പാത്തുകൾ പകൽ സമയങ്ങളിൽ പോലും അപകടം വിതക്കാറുണ്ട്.
രാത്രിയിലെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ചപ്പാത്ത് കടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയാണ് ഇരുചക്ര വാഹനങ്ങൾ പലപ്പൊഴും അപകടത്തിൽപ്പെടുന്നത്. ആഴത്തിൽ ചപ്പാത്ത് നിർമ്മിച്ചിട്ടുള്ള ഇടങ്ങളിൽ അടിയന്തരമായി ഓടകൾ സ്ഥാപിച്ച് മുകളിൽ ടാറിംഗ് നടത്തി യാത്ര അപകട രഹിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അശാസ്ത്രീയ നിർമ്മാണം
ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ ചപ്പാത്ത് നിർമ്മാണമാണ് അപകടങ്ങൾക്ക് വഴി തെളിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ പണ്ട് മുതലേ ഓടകൾ ഇടുകയോ കലുങ്കുകൾ നിർമ്മിക്കുകയോ ചെയ്യാറാണ് പതിവ്. ആധുനിക വിദ്യയുടെ വരവോട് കൂടി ചെലവ് കുറയ്ക്കാൻ വേണ്ടിയാണ് വലിയ ചപ്പാത്തുകൾ നിർമ്മിച്ച് തുടങ്ങിയത്.
റോഡിന് കുറുകെ
ഓടതന്നെ ബെസ്റ്റ്
മുൻപ് വെള്ളക്കെട്ടുള്ളിടത്ത് റോഡിന് കുറുകെ ആഴത്തിൽ കുഴിയെടുത്ത് ഓടകൾ സ്ഥാപിച്ചിരുന്നു.
കുഴിയുടെ വശങ്ങളിൽ മെറ്റിലും ഗ്രാവലും ഇട്ട് ഉറപ്പിച്ച ശേഷം ഓടക്ക് മീതേ ടാർ ചെയ്യും.
ഇങ്ങനെ ചെയ്യുമ്പോൾ റോഡിൽ ചപ്പാത്തുകൾ നിർമ്മിക്കേണ്ടതില്ല
വെള്ളം ഓടയിലൂടെ ഒഴുകി പോകും
റോഡിലൂടെ അപകട രഹിതമായി യാത്ര ചെയ്യാനും കഴിയും
വെള്ളക്കെട്ട് കൂടുതലുള്ള ഭാഗങ്ങളിൽ കലുങ്കുകൾ നിർമ്മിക്കും
പഴയ നിർമ്മാണ രീതി ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതോടെ അപകടങ്ങൾ വർദ്ധിച്ചു