കിഴക്കേകല്ലട: കവിത്രയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ജി.ശങ്കരപിള്ള അനുസ്മരണവും ബാലവേദി സംഗമവും സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കാഥികൻ കല്ലട വി.വി. ജോസ് മുഖ്യ പ്രഭാഷണം നടത്തി. വൈ.തോമസ്, ആർ. മായ എന്നിവർ സംസാരിച്ചു. തുടർന്നു ചേർന്ന ബാലവേദി സംഗമം ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ഫെബിൻ ജോസ് (പ്രസിഡന്റ്), എബിൻ ബിനോയ് (വൈസ് പ്രസിഡന്റ്), ജി. ഗൗതം (സെക്രട്ടറി), എസ്. അനന്തു കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി).