ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ ലഹരിദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നടന്നു. എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ്, ജെ.ആർ.സി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരി വിരുദ്ധസന്ദേശം ആലേഖനം ചെയ്ത ബലൂണുകൾ ഉയർത്തി സ്കൂൾ മാനേജർ എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എസ്.സജികുമാർ, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, പി.ടി.എ പ്രസിഡന്റ് കെ.നമിഷാദ്, അദ്ധ്യാപകരായ ആർ.നവാസ്, ജെ.ഹരിലാൽ, ആർ.ഹരികൃഷ്ണൻ, എസ്.പൊന്നിമോൾ, എൽ.കെ.ദാസൻ, ആർ. രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.