ഓച്ചിറ: വായന മാസാചരണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി സ്കൂൾ വിദ്യാർത്ഥികൾ വായനാമതിൽ സൃഷ്ടിച്ചു. വായിച്ചു വളരുക എന്ന സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഹെഡ്മിസ്ട്രസ് അജിതകുമാരി, എസ്.കൃഷ്ണകുമാർ, ചന്ദ്രലേഖ, റൂബി, മമത, ജയശ്രീ,ബെന്നി, പ്രിൻസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.