
കൊല്ലം: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജയിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ബാലമഞ്ജു ഉദ്ഘാടനം ചെയ്തു. അന്തേവാസികൾക്കായി ലഹരി വിരുദ്ധ ദിന സന്ദേശവും പ്രതിജ്ഞയും മാജിക് ഷോയും സംഘടിപ്പിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് വി.എസ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. വെൽഫെയർ ഓഫീസർ പ്രീതി സ്വാഗതം പറഞ്ഞു. കൊല്ലം വിക്ടോറിയ ഹോസ്പിറ്റൽ ഐ.സി.ടി.സി കൗൺസിലർ അഭിലാഷ് ആനന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സൂപ്രണ്ട് സദാനന്ദൻ, ദിശ പ്രോഗ്രാം മാനേജർ ഡെന്നിസ് ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാജിക് ഷോ മജീഷ്യൻ ജോൺ ജേക്കബ് അവതരിപ്പിച്ചു.