
കൊല്ലം: എഴുത്തുകാർ സ്വയം നന്മയുടെ വെളിച്ചമാകുന്നതിനോടൊപ്പം ഉത്കൃഷ്ട രചനയിലൂടെ മാനവരാശിക്ക് വഴികാട്ടികളായും വർത്തിക്കണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
രാജൻ പി.തോമസിന്റെ 'രാജൻ പി.കവിതകൾ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കവിതാസമാഹാരം മന്ത്രി ഡെപ്യൂട്ടി മേയർ കൊല്ലം മധുവിന് നൽകി പ്രകാശനം ചെയ്തു. നെഹ്റു കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തിയ യോഗത്തിൽ സാഹിത്യകാരനും സെന്റർ പ്രസിഡന്റുമായ എ.റഹിംകുട്ടി അദ്ധ്യക്ഷനായി. കവി ആറ്റുവാശ്ശേരി സുകുമാരപിള്ള പുസ്തക പരിചയം നടത്തി. സാഹിത്യകാരായ എസ്.അരുണഗിരി, ഡോ.പെട്രീഷ്യ ജോൺ, മുരുകൻ പാറശ്ശേരി, ചാത്തന്നൂർ വിജയനാഥ്, ഡി.സുധീന്ദ്രബാബു, വി.ടി.കുരീപ്പുഴ, കൊല്ലം ശേഖർ, കുരീപ്പുഴ സിറിൾ, സ്റ്റാൻലി മങ്ങാട്, ചവറ മോഹൻദാസ്, പുന്തലത്താഴം ചന്ദ്രബോസ്, ഉമാസാന്ദ്ര, ഹിലാരി അഗസ്റ്റിൻ, കുടിക്കോട് വിശ്വൻ, വി.കെ.ഏലിയാമ്മ, അശ്വതി അജി എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ചവറ ബഞ്ചമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കവി അരങ്ങ് കവി മുഖത്തല ജി.അയപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകർത്താവ് രാജൻ പി.തോമസ് നന്ദി പറഞ്ഞു.