
അഞ്ചൽ: വിശ്വകർമ് സർവീസ് സൊസൈറ്റി പുനലൂർ താലൂക്ക് പ്രവർത്തക സമ്മേളനം അഞ്ചലിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ലിജു ആലുവില ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. നടരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ എൻ. ബാലചന്ദ്രൻ ആചാരി, രമേശൻ പനയഞ്ചേരി, രാജേഷ് അഞ്ചൽ, ജ്യോതികുമാർ, ത്യാഗരാജൻ, മഞ്ജു കുളത്തൂപ്പുഴ, സുരേന്ദ്രൻ ആചാരി തുടങ്ങിയവർ സംസാരിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസിനെ ചടങ്ങിൽ അനുസ്മരിച്ചു. വിശ്വകർമ്മജർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ വിമുഖത കാട്ടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പി. ശങ്കരൻ കിമീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.