t

കൊല്ലം: അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ, സി.പി.എം നേതാവായ മുതിർന്ന അഭിഭാഷകനെ ബാർ അസോസിയേഷനിൽ നിന്നു സസ്പെൻഡ് ചെയ്തു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനാൽ ഇന്നലെ ചേർന്ന ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ 14ന് നോട്ടറി അറ്റസ്റ്റേഷന് വീട്ടിൽ ചെന്നപ്പോൾ അപമാനിച്ചെന്നാണ് യുവ അഭിഭാഷകയുടെ പരാതി. 15ന് രാത്രി അഭിഭാഷക ബാർ അസോസിയേഷന് പരാതി നൽകി. തൊട്ടടുത്ത ദിവസങ്ങൾ അവധിയായിരുന്നതിനാൽ 18ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ആരോപണ വിധേയനോട് വിശദീകരണം ആവശ്യപ്പെട്ടു. അഭിഭാഷക നൽകിയ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.