ചടയമംഗലം : ചിതറ എസ്.എൻ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനത്തിൽ ആയിരം ബഹു വർണ ദീപങ്ങൾ തെളിച്ചു. സ്കൂൾ അങ്കണത്തിൽനടന്ന പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷൻ അംഗം നജീബത്ത് ജെ.എൻ.എസ്.എസ് ലീഡർ അർഷിന ഇർഷാദിന് ആദ്യ ദീപം കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി .പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, പി.ടി.എ പ്രസിഡന്റ് ഗഫാർ റാവുത്തർ, പ്രിൻസിപ്പൽ കെ.ടി. സാബു, സ്റ്റാഫ് സെക്രട്ടറി ക്യാപ്ടൻ എസ്.വി.പ്രസീദ് , എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.