
കൊല്ലം: സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി ആവശ്യപ്പെട്ടു.
29 ഗ്രാം സ്വർണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേബിൽ ഏർപ്പെടുത്തുമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. വിവാഹിതകൾക്ക് 500 ഗ്രാം, പെൺകുട്ടികൾക്ക് 250 ഗ്രാം, പുരുഷന്മാർക്ക് 100 ഗ്രാം എന്നിങ്ങനെ സ്വർണം യാതൊരു രേഖയും ഇല്ലാതെ കൈവശം വയ്ക്കാമെന്ന് ആദായനികുതി വകുപ്പിന്റെ നിയമം നിലനിൽക്കുന്ന രാജ്യത്ത് 29 ഗ്രാം സ്വർണവുമായി പോകുന്ന ഏതൊരാളെയും പിടികൂടാനും പരിശോധിക്കാനും പിഴചുമത്താനും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അസോസിയേഷൻ ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, ഖലീൽ കുരുംബേലിൽ, നാസർ പോച്ചയിൽ, ആർ.ശരവണശേഖർ, കണ്ണൻ മഞ്ജു, അബ്ദുൽ റസാക്ക് രാജധാനി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയൻ പുനലൂർ, സുനിൽ വനിത, അഡ്വ. സുജിത്ത് ശില്പ, നൗഷാദ് പണിക്കശ്ശേരി, രാജീവൻ ഗുരുകുലം, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, കൃഷ്ണദാസ് കാഞ്ചനം, ബി. പ്രദീപ്, കെ. രംഗനാഥ്, ഹുസൈൻ അലൈൻ, ജോസ് പാപ്പച്ചൻ, സത്താർ ചേനലൂർ, അജീ൦ കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.