കരുനാഗപ്പള്ളി : രാജ്യാന്തര ലഹരി വിരുദ്ധ ദിനാചാരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരിക്കെതിരെ യുവശക്തി ക്യാമ്പയിന്റെ ഭാഗമായുള്ള ഓപ്പൺ ക്യാൻവാസ് ശ്രദ്ധേയമായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി.അരവിന്ദകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എച്ച്.ശബരിനാഥ് , സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ , ഭാരവാഹികളായ അഡ്വ.സി.പി. പ്രിൻസ്, യുവജനവേദി ഭാരവാഹികളായ ആദിൽ നിസാർ, നുവാൻ, എം.ജി.ആദിത്യൻ , എസ്.എ.നിവ , ശ്യാം, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു .തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ ഓപ്പൺ ക്യാൻവാസിൽ നൂറുകണക്കിന് ആളുകൾ ലഹരിവിരുദ്ധ ചിത്രരചനയിലും സന്ദേശരചനയിലും പങ്കെടുത്തു.