kareepra
കരീപ്ര ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ പ്രതീക്ഷ 2024 ആയുർമിത്ര വയോജന ആരോഗ്യ ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ നിർ വഹിക്കുന്നു

എഴുകോൺ : കരീപ്ര ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ പ്രതീക്ഷ 2024 ആയുർമിത്ര വയോജന ആരോഗ്യ ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗ ദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സി. ഉദയകുമാർ അദ്ധ്യക്ഷനായി. യോഗ ഇൻസ്ട്രക്ടർ ഡോ. എസ്.ദീപയെ ചടങ്ങിൽ ആദരിച്ചു. ആയുഷ് യോഗ ക്ലബിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.

മെമ്പർമാരായ സന്ധ്യാഭാഗി. ടി, വൈ. റോയി,സന്തോഷ് സാമുവൽ, ഓമൻകുട്ടൻപിള്ള, ഷീബ, മെഡിക്കൽ ഓഫീസർ ഡോ.ധന്യ. ആർ.ദേവ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.ഗീത സ്വാഗതവും ഡോ.ദീപ നന്ദിയും പറഞ്ഞു. തുടർന്നുള്ള മാസങ്ങളിൽ കരീപ്ര ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് ആയുർ മിത്ര ആരോഗ്യ ക്ലബ്ബിലെ അംഗങ്ങൾക്ക് യോഗ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ സെമിനാറുകൾ , റിക്രിയേഷൻ പരിപാടികൾ തുടങ്ങിയവ നടക്കും.