
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിലെ വായനവാരത്തിന്റെ സമാപന സമ്മേളനം പബ്ലിഷേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം 'വേദിക'യുടെ പ്രസിഡന്റും ആശ്രാമം നാഷണൽ ലൈബ്രറി- റീഡിംഗ് റൂമിന്റെ പ്രസിഡന്റുമായ ആശ്രാമം ഭാസി ഉദ്ഘാടനം ചെയ്തു. മികച്ച വാർത്ത ഡയറി തയ്യാറാക്കിയ 10 കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്, മികച്ച ചാർട്ടുകൾ, ക്ലാസ് റൂം ലൈബ്രറി എന്നിവ തയ്യാറാക്കിയ ക്ലാസുകൾക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ, അശ്രാമം ഭാസി എന്നിവർ ചേർന്ന് വിതരണം ചെയ്തു. പ്രിൻസിപ്പൽ മഞ്ജു രാജീവ്, വൈസ് പ്രിൻസിപ്പൽ ക്രിസ്റ്റി ഡി.പൊന്നൻ, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സിമ്മി ലോറൻസ്, സുനിതകുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.