
കൊല്ലം: വായന ഉയർച്ചയുടെ വാതായനം തുറക്കുമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. 29-ാമത് വായന ദിനമാസ ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂൾ അങ്കണത്തൽ നടന്ന ചടങ്ങിൽ പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും പി.എൻ.പണിക്കരുടെ മകനുമായ എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. ശ്രീനാരായണ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് സ്വാഗതം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.എ.നായർ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, റീഡിംഗ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കുമാരി എസ്.കൃഷ്ണ എന്നിവർ സംസാരിച്ചു.