തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടന്നു. ഇതോടനുബന്ധിച്ചു നടന്ന സെമിനാർ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു.എ.എ. ലത്തീഫ് മാമൂട് അദ്ധ്യക്ഷനായി. അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, തോപ്പിൽ ലത്തീഫ് ,
എവർമക്സ് ബഷീർ, അബ്ബാ മോഹൻ,ആദിനാട് മധു, ഡോ.നീമാപത്മാകരൻ,
പോണാൽ നന്ദകുമാർ, രത്നനമ്മ ബ്രാഹ്മമുഹൂർത്തം, ഷാനവാസ് കമ്പിക്കീഴിൽ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി നാടകാനുഭവങ്ങൾ പങ്കുവെച്ചു.