bbb
സർഗവേദി തൊടിയൂരിന്റെ ആഭിമുഖ്യത്തിൽ നടന്ന അഡ്വ.സുരൻ പി. ചൂളൂർ അനുസ്മരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സർഗവേദി തൊടിയൂരിന്റെ ആഭിമുഖ്യത്തിൽ വെളുത്തമണൽ ജംഗ്ഷനിൽ നടന്ന അഡ്വ.സുരൻ പി.ചൂളൂർ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. കെ.വിജയൻ അദ്ധ്യക്ഷനായി. കെ.ആർ. ചന്ദ്രൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തൊടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ടി.സൈനുദീൻ കുഞ്ഞു, ബി.പത്മകുമാരി, ഹസൻ തൊടിയൂർ, തച്ചിരേത്ത് അജയൻ, സലാം കരുനാഗപ്പള്ളി, വി. അജിത് കുമാർ, ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.