vellamananam-
വെള്ളമണൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

മയ്യനാട്: വെള്ളമണൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കേഡറ്റുകൾ നയിച്ച ലഹരി വിരുദ്ധ റാലിക്ക് ഡി.ഐ സജിൻ ചന്ദ്രൻ, എച്ച്.എം ഫാമില, പി.ടി.എ പ്രസിഡന്റ് എ.കെ.ഷറഫ്, എസ്.എം.സി ചെയർപേഴ്‌സൺ റസിയ ഫിറോസ് ഖാൻ, ഗാന്ധിയൻ എസ്.പി.സി ഷിജി, കമ്മ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പ്രശാന്ത്, നീതു എന്നിവർ നേതൃത്വം നൽകി. ഇരവിപുരം എസ്.എച്ച്.ഒ ഉമേഷ് കുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയ്യനാട് പണയിൽ മുക്കിൽ എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, പ്ലക്കാർഡ് ഡിസ്‌പ്ലൈ എന്നിവ നടത്തി. ചാത്തന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസില ഇൻസ്‌പെക്ടർ അനിൽ കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.