കുന്നത്തൂർ: യുവകർഷകരുടെ വാഴത്തോട്ടത്തിൽ സാമൂഹ്യവിരുദ്ധരുടെ അതിത്രമം. നാല്പതോളം കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചു. മുതുപിലാക്കാട് കിഴക്ക് തെക്കേ മുല്ലശ്ശേരിയിൽ സഹോദരന്മാരായ അജയകുമാറും ജയകുമാറും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം .ഓണവിപണി ലക്ഷ്യമിട്ട് വിളവെടുക്കുന്നതിനായി നട്ടുപിടിപ്പിച്ച അറുപതോളം ഏത്ത വാഴകളിൽ കുല വന്നതും കുലക്കാൻ പാകമായതുമായ 40 ഓളം വാഴകളാണ് വെട്ടി വീഴ്ത്തിയത്. ഏഴുമാസം മുമ്പാണ് ഇവർ വാഴ കൃഷി ചെയ്തത്.കടുത്ത വേനലിനെ അതിജീവിച്ച് പാകമാക്കിയെടുത്ത വാഴത്തോട്ടമാണ് ഒറ്റരാത്രികൊണ്ട് സാമൂഹികവിരുദ്ധർ ഇല്ലാതാക്കിയത്.