കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്‌​നിക് കോളേജിൽ സംവരണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളിൽ താത്കാലിക നിയമനത്തിന് ജൂലായ് 3ന് രാവിലെ 10.30ന് അഭിമുഖം നടക്കും. തസ്തികകൾ: ലക്ചറർ ഇൻ ഇലക്ട്രോണിക്‌​സ് (എസ്.സി), ലക്ചറർ ഇൻ കമ്പ്യൂട്ടർ (ഇ.ഡബ്ല്യു.എസ്), ഡെമോൺസ്‌​ട്രേറ്റർ ഇൻ കമ്പ്യൂട്ടർ (എൽ.സി), ഡെമോൺസ്‌​ട്രേറ്റർ ഇൻ മെക്കാനിക്കൽ (എസ്.സി), ഡെമോൺസ്‌​ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ (എൽ.സി), ഡെമോൺസ്‌​ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് (എൽ.സി), ട്രേഡ്‌​സ്‌മാൻ ഇൻ ഇലക്ട്രിക്കൽ (എസ്.സി), ട്രേഡ്സ്‌മാൻ ഇൻ ഇലക്ട്രോണിക്‌സ് (ഈഴവ), കമ്പ്യൂട്ടർ പ്രോഗ്രാമർ (വിശ്വകർമ്മ). യോഗ്യത: ലക്ചറർ (ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്ക് ഫസ്റ്റ് ക്ലാസ്). ഡെമോൺസ്‌​ട്രേറ്റർ ​(ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്/ ബി.എസ്‌സി ഫസ്റ്റ് ക്ലാസ്. കമ്പ്യൂട്ടർപ്രോഗ്രാമർ ​(ഡിഗ്രിയും പി.ജി.ഡി.സി.എ /ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്. ട്രേഡ്സ്‌മാൻ ​(ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ്). ഫോൺ​: 9447488348, 0476 2623597.