ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്ന 'കേരളകൗമുദി സ്നേഹാദരവ്-2024 ' ചടങ്ങ് നാളെ രാവിലെ 11ന് ഓയൂർ എൻ.വി.പി ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.ആൻസാർ അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരനും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷും ആദരിക്കും. പ്ലസ് ടു പരീക്ഷയിൽ, കേരളകൗമുദി ഓയൂർ ബ്യൂറോയുടെ പരിധിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ എൻഡോവ്മെന്റ് സമ്മാനിക്കും. 100 ശതമാനം യൂസർഫീ പിരിച്ച ഹരിത കർമ്മ സേനാംഗങ്ങളെ കവി ഗണപൂജാരി ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈൻ കുമാർ, ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അഡ്വ.ആർ.ജയന്തി ദേവി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ജി.ജയശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. സഹീദ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ.അമ്പിളി, എം.നിസാം, ജോളി ജയിംസ്, ജസീന ജമീൽ, എസ്.എം.സമീന, പി.ആർ. സന്തോഷ്, വിശാഖ്, കെ.ലിജി, ടി.കെ.ജോതിദാസ്, ഡി.രമേശൻ, എ.കെ.മെഹറുന്നിസ, എച്ച്.ജുബേരിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. ആനന്ദൻ എന്നിവർ സംസാരിക്കും. വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്.വിമല ചന്ദ്രൻ നന്ദിയും പറയും.
ചെറിയ വെളന്നല്ലൂർ, പൂയപ്പള്ളി, ഇളമാട്, പകൽക്കുറി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പ്ലസ് ടുവിനുള്ള കേരളകൗമുദി എൻഡോവ്മെന്റും സർട്ടിഫിക്കറ്റും നൽകുന്നത്.