കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്കൂൾ ഒഫ് ലാംഗ്വേജസിന്റെ ഹിന്ദി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക്‌ എൻ.സി.എ നോട്ടിഫിക്കേഷൻ പ്രകാരം ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 8ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം. ജൂലായ് 15ന് മുൻപ് ഓൺലൈൻ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ പകർപ്പുകൾ രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കുരീപ്പുഴ, കൊല്ലം - 691601 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in .