photo
കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം നടത്തിയ പ്രതികൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികൾ പിടിയിൽ.

കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, യാസിർ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതിൽ ആദിത്യൻ (18) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജൂൺ 4നാണ് സംഭവം. സ്‌കൂളിൽ കയറി സ്കൂൾ ബസിന്റെ ചില്ല് തകർത്ത്, ഫയർ അലാമുകൾ മോഷ്ടിടിച്ചു. പിന്നീട് സ്‌കൂൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന വിന്റ് വില്ലിന് കേടുപാടുകൾ വരുത്തി. സ്‌കൂൾ ഓഫീസിന്റെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തു. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, ജിഷ്ണു, റഹീം, എ.എസ്.ഐ പ്രമോദ് സി.പി.ഒ കൃഷ്ണകുമാർ, ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.