 
അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റാലിയും മനുഷ്യച്ചങ്ങലയും കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും നടന്നു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ബിനുരാജ്, പി.ടി.എ പ്രസിഡന്റ് സജീവ് എക്സിക്യുട്ടീവ് അംഗം ഷാജഹാൻ കൊല്ലൂർവിള, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.