ns-

കൊല്ലം: ഇന്ത്യയിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ (എൻ.സി.ഡി.സി) 2023 ലെ എക്‌സലൻസ് അവാർഡ് എൻ.എസ് സഹകരണ ആശുപത്രി ഏറ്റുവാങ്ങി. തിരുവനന്തപുരം ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനി​ൽ നി​ന്ന് ആശുപത്രി സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സെക്രട്ടറി പി. ഷിബു, ഭരണസമിതി അംഗങ്ങളായ സി. ബാൾഡുവിൻ, പി. ജമീല, എസ്. സുൽബത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. രണ്ടാം തവണയാണ് ആശുപത്രിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. 2021ലാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കി​യത്.

ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് അദ്ധ്യക്ഷനായി. ആശുപത്രി ഫെഡറേഷൻ വൈസ് ചെയർപേഴ്‌സൺ കെ.കെ. ലതിക, ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, വനിതാഫെഡ് ചെയർപേഴ്‌സൺ കെ. ശ്രീജ, ഡോ.ജയമോഹൻ നായർ എന്നിവർ സംസാരിച്ചു. എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ. ശ്രീധരൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു