പുനലൂർ: എസ്.എൻ.ഡി.പിയോഗം 854ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ശ്രീഷൺമുഖ ക്ഷേത്രത്തിന്റെ കട്ടിള വെയ്പ്പ് കർമ്മം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര സമിതിയംഗം ഇടമൺ ബാഹുലേയൻ, ശാഖ സെക്രട്ടറി എസ്.അജീഷ്, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, മുൻ ശാഖ പ്രസിഡന്റുമാരായ ഡി.സുരേന്ദ്രൻ, കെ.രാധാകൃഷ്ണണൻ, വി.കെ.വിജയൻ, എസ്.രാധാകൃഷ്ണൻ, മുൻ സെക്രട്ടറിമാരായ വി.രഘുനാഥൻ, സുജാതൻ, വനിതാസഘം ശാഖ പ്രസിഡന്റ് സെനി സുധീർ, ആനപെട്ടകോങ്കൽ ശാഖ സെക്രട്ടറി ഡി.മോഹനൻ, ഇടമൺ 34 ശാഖ പ്രസിഡന്റ് ആർ.രാജേഷ്, മുൻ സെക്രട്ടറി എം.എസ്.മോഹനൻ തുങ്ങിയവർ സംസാരിച്ചു. ഒരു കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് ഇടമൺ ശ്രീ ക്ഷൺമുഖ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ ജോലികൾ പുരോഗമിച്ച് വരുന്നത്.