കൊല്ലം: അശാസ്ത്രീയമായി തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട്, നാളെ നടക്കുന്ന അദ്ധ്യാപകരുടെ ക്ലസ്റ്റർ യോഗങ്ങൾ ബഹിഷ്കരിക്കാൻ സംയുക്ത അദ്ധ്യാപക സമിതി ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.

യു.ഡി.എഫ് ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനകളുടെ കൂട്ടായ്മയാണ് സംയുക്ത അദ്ധ്യാപക സമിതി. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിക്കാൻ സംസ്ഥാന വ്യാപകമായി ബഹിഷ്കരണം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലയിലെ ഉപജില്ലാ കേന്ദ്രങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി. ജയചന്ദ്രൻ പിള്ള, പരവൂർ സജീബ്, എസ്. രാധാകൃഷ്ണപിള്ള, നുജുമുദ്ദീൻ, എസ്. ശ്രീഹരി, കസ്മീർ തോമസ്, എസ്. അൻവർ, അജിതകുമാരി, നിസാമുദ്ദീൻ, ജസ്കർ ഖാൻ, സന്തോഷ്, ബോബൻ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയക്ടർക്ക് ക്ലസ്റ്റർ ബഹിഷ്കരണ നോട്ടീസ് നൽകി