കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി ശാശ്വതീകാനന്ദയുടെ 22-ാമത് സമാധി ദിനാചരണവും ശിവഗിരിയിലേക്കുള്ള മതാതീത ആത്മീയ ജാഥയും ജൂലായ് ഒന്നിന് നടക്കും. കോട്ടാത്തല തലയിണ വിളയിൽ രാവിലെ 8 30ന് നടക്കുന്ന പ്രാർത്ഥന സംഘമം കവി ഉണ്ണി പുത്തൂർ നയിക്കും.

9ന് സ്വാമി ശാശ്വതീകാനന്ദ ജീവചരിത്ര സെമിനാർ സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. ശാന്തിനി കുമാരൻ അദ്ധ്യക്ഷത വഹിക്കും. 9 30ന് സമാധി ദിന സമ്മേളനം മുൻ എം.എൽ.എ ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മതാതീത ആത്മീയ ജാഥകൾ സംഗമിച്ച് ഒറ്റ ജാഥയായി ശിവഗിരിയിലേക്ക് പുറപ്പെടും. ജാഥാ ക്യാപ്ടൻ ശാന്തിനി കുമാരന് പീതപതാക നൽകി ഓയിൽ പാം ഇന്ത്യ ചെയർമാൻ ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രതിനിധിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മുൻ അംഗം പാത്തല രാഘവൻ, കെ.എൻ. നടരാജൻ ഉഷസ്, ഓടനാവട്ടം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, ശോഭന ആനക്കോട്ടൂർ, സുശീല മുരളീധരൻ, കോട്ടാത്തല വസന്തകുമാരി എന്നിവർ സംസാരിക്കും. ജാഥയെ 12ന് ശിവഗിരി മഠത്തിന്റെ കവാടത്തിൽ മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ, സംഘം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ് എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നടക്കുന്ന സമാധിദിന സമ്മേളനം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി പരാനന്ദ, സ്വാമി കൃഷ്ണാനന്ദ, ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ് എന്നിവർ സംസാരിക്കും. സ്വാമിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും