ദേശീയ സമ്മേളനം സെപ്തംബറിൽ സേലത്ത്
കൊല്ലം: യു.ടി.യു.സി സംസ്ഥാന സമ്മേളനം ആഗസ്റ്റ് 17, 18 തീയതികളിൽ കൊല്ലത്ത് നടത്താൻ പ്രസിഡന്റ് ബാബുദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 14 ന് സേലത്ത് കൂടുന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ദേശീയ പ്രസിഡന്റ് എ.എ. അസീസ്, സംസ്ഥാന പ്രസിഡന്റ് ബാബുജി ദിവാകരൻ, ദേശീയ കമ്മിറ്റി അംഗങ്ങളായ ടി.സി. വിജയൻ, വി. ശ്രീകുമാരൻ നായർ, കെ. ജയകുമാർ, കോരോണി ഷിബു എന്നിവർ പങ്കെടുക്കും
സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ 400 പേരെയും സെപ്തംബർ ഒന്നു മുതൽ മൂന്നു വരെ തമിഴ്നാട് സേലത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നു 100 പ്രതിനിധികളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, കെ.എസ്. വേണുഗോപാൽ, പി. പ്രകാശ് ബാബു, കാടാമ്പുഴ മോഹനൻ, ബാലചന്ദ്രൻ, ഇടവനശ്ശേരി സുരേന്ദ്രൻ, കെ. സിസിലി, ടി.കെ. സുൽഫി, ഗോവിന്ദൻ നമ്പൂതിരി, ശാന്തകുമാർ, സുഭാഷ്, ചെങ്കുളം ശശി, കെ.പി. ഉണ്ണിക്കൃഷ്ണൻ, പെരുമ്പാവൂർ മോഹനൻ, വിമൽ കുമാർ, എൽ. ബീ, കുരീപ്പുഴ മോഹനൻ, എം.എസ്. ഷൗക്കത്ത്, അജയ് ഹോഷ്, രമേശൻ എന്നിവർ സംസാരിച്ചു.