പുനലൂർ: നഗരസഭയിലെ താഴെവാതുക്കൽ പ്രവർത്തിക്കുന്ന ഗവ. പ്രകൃതി ചികിത്സ ഡിസ്പെൻസറിയിൽ നവീകരിച്ച സ്റ്റീംബാത്ത്, ഫുട് മസാജ് , ഫിസിയോതെറാപ്പി ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച സ്റ്റിം ബാത്തും ഫുട് മസാജും എൻ.എ.എമ്മിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച യോഗ സെന്ററുമാണ് ഇന്നലെ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ കെ.പുഷ്പലത നാടിന് സമർപ്പിച്ചത്. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തരഞ്ജൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.പി.എ.അനസ്, ബിനോജ് രാജൻ, പ്രിയാ പിള്ള, കൗൺസിലർമാരായ ഡി.ദിനേശൻ, എൻ.സുന്ദരേശൻ, എസ്.സതേഷ്, അരവിന്ദാഷൻ,റഷീദ്കുട്ടി, ഷാജിത സുധീർ, ആർ.എം.ഒ.ഡോ.ശ്രീജിത്ത്, ഡോക്ടർമാരായ പി.പൂജ, രഞ്ജു യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.