ചടയമംഗലം: ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ചടയമംഗലം ഹരിശ്രീ ലഹരി മോചന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി യൂണിറ്റിന്റെയും ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് സരിജ ഉദ്ഘാടനം ചെയ്തു. ഹരിശ്രീ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.വി.സജീവ് അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ബോധവത്കരണ ക്ലാസുകൾ ഷൈൻ വയല നയിച്ചു. ജേക്കബ് പി. എബ്രഹാം, രാജേഷ് കുമാർ, രാജലക്ഷ്മി, മുഹമ്മദ്‌ ഷെരീഫ് എന്നിവർ പങ്കെടുത്തു.